Latest NewsIndiaNews

എച്ച് 1 എന്‍ 1 : തിങ്കളാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുക്കം•എച്ച് 1 എന്‍ 1 ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്കം നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അംഗൻവാടിക്കും മദ്രസയ്ക്കും അവധി ബാധകമായിരിക്കും.

അതിനിടെ, കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ ആവിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് കത്തയച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ ആവിഷ്കരിക്കണമെന്നും കൂടുതൽ ലാബോറട്ടി സൗകര്യമൊരുക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.

വിദ്യാർഥികളും അധ്യാപകരും ഉൾപ്പടെ 216 പേർക്ക് പനി ബാധിച്ച കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളിൽ പടർന്നത് എച്ച്1എൻ1 ആണെന്ന് സ്ഥിരീകരിച്ചിരുന്നു. മണിപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയിൽ അഞ്ചു പേരിലാണ് എച്ച്1എൻ1 കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് വിദ്യാർഥികളിൽ പനി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button