ഡൽഹി: ഒമിക്രോണ്‍, കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം. ബീഹാറിലും അസമിലും ഒഡീഷ എന്നിവിടങ്ങളിലാണ് വിദ്യഭ്യാസ സ്ഥാപങ്ങള്‍ അടച്ചിടുന്നത്. ബീഹാറില്‍ ജനുവരി 21 വരെയും അസമില്‍ ജനുവരി 30 വരെയും ഒഡീഷയില്‍ ഫെബ്രുവരി ഒന്ന് വരെയും സ്‌കൂളുകളും കോളേജുകളും അടച്ചിടും.
രാജ്യത്ത് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്.
Post Your Comments