ന്യൂഡല്‍ഹി: കൊറോണ ഭീതി, രാജ്യതലസ്ഥാനത്ത് സ്‌കൂള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടു. നോയ്ഡയിലെ സ്‌കൂളാണ് അടച്ചത്. ഇന്ത്യയില്‍ വീണ്ടും കൊവിഡ്19 ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെയാണ് സ്‌കൂള്‍ അടച്ചത്. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നോയ്ഡയിലെ സ്‌കൂളില്‍ പാര്‍ട്ടി നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ നിരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.
read also : കൊറോണ സംശയം; മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് കാണാതായ യുവാവ് തിരിച്ചെത്തി
കൊറോണ ബാധയുടെ കാര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണകൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. 12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് കര്‍ശനമായി പരിശോധിക്കുന്നത്. ഡല്‍ഹിയിലും തെലങ്കാനയിലും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
രാജ്യത്ത് പുതിയതായി മൂന്ന് കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇരുവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
Post Your Comments