ദുബായ് : യുഎഇയുടെ പുതിയ ലോഗോ പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാശിദ് അല്‍ മക്തൂം. ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് വരകളുള്ള ലോഗോയാണ് പ്രഖ്യാപിച്ചത്. അടുത്ത 50 വര്‍ഷത്തേക്ക് രാജ്യത്തെ ലോകത്തിന് മുന്നില്‍ ഈ ലോഗോയിലൂടെയാകും അവതരിപ്പിക്കുക.
Also read : ഗൾഫ് രാജ്യത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
محمد بن راشد: أطلقت اليوم وأخي محمد بن زايد و٤٩ مبدع إماراتي الهوية الاعلامية المرئية الجديدة لدولة #الامارات … هوية تمثل خارطتنا .. وتصاعد طموحاتنا .. وسبع إماراتنا التي تسابق العالم .. وسبعة مؤسسين خلدوا أنفسهم في تاريخنا pic.twitter.com/MGioh4GbBe
— Dubai Media Office (@DXBMediaOffice) January 8, 2020
ലോഗോ തെരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവസാനഘട്ടത്തിലെത്തിയ മൂന്ന് ലോഗോകളില്‍ നിന്നായിരുന്നു ഈ ലോഗോ തിരഞ്ഞെടുത്തത്. ഒരു കോടി ആളുകളാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. അതേസമയം ലഭിക്കുന്ന ഓരോ വോട്ടിനും ഓരോ മരം നടുമെന്നും യുഎഇ പ്രഖ്യാപിച്ചിരുന്നു.
Post Your Comments