Latest NewsNewsOmanGulf

ഗൾഫ് രാജ്യത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

മസ്‌ക്കറ്റ് : അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാൽ വ്യാഴാഴ്ച മുതല്‍ ഒമാനിൽ ശക്തമായ മഴ പെയ്തേക്കും. സിവില്‍ ഏവിയേഷന്റെതാണ് മുന്നറിയിപ്പ്. ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. മസ്‌കത്ത്, തെക്കന്‍ ബാത്തിന, മുസന്ദം, വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ, ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലായിരിക്കും വരും ദിവസങ്ങളിൽ മഴ ലഭിക്കുകയെന്നു മുന്നറിയിപ്പിൽ പറയുന്നു.

Also read : അമേരിക്ക ഇറാൻ വിഷയം: തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ സഹായിച്ചാല്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനാപതി

ഞായറാഴ്ച വരെ മഴ തുടർന്നേക്കും. വാദികള്‍ മുറിച്ചു കടക്കരുതെന്നും വാഹനങ്ങള്‍ വാദിയില്‍ ഇറക്കരുതെന്നും സിവില്‍ ഏവിയേഷന്‍ നിർദേശിച്ചു. സുരക്ഷാ മുന്നൊരുക്കങ്ങള്‍ അധികൃതർ പൂർത്തിയാക്കി. അതേസമയം കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഒമാന്‍ കാര്‍ഷിക- ഫിഷറീസ് മന്ത്രാലയം ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button