Latest NewsNewsDevotional

ഹിന്ദുമതത്തെക്കുറിച്ച് ചില കാര്യങ്ങൾ

ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെനാടാണിത്.സത്യത്തിനും നീതിക്കും വേണ്ടി,സ്വന്തം പിതാവിന്‍റെ വാഗ്ദാനം നിറവേറ്റാന്‍ സ്വജീവിതം തന്നെ വനവാസമാക്കിയ മര്യാദാപുരുഷോത്തമന്‍ ശ്രീരാമന്‍ പിറന്ന മണ്ണാണിത്. മനുഷ്യനന്മായ്ക്കായ് രൂപം കൊണ്ട വേദങ്ങളും, ഉപനിഷത്തുകളും, ആയുസ്സിന്‍റെ വേദമായ ആയുര്‍വേദവും, ജ്യോതിഷവും, ജ്യോതിശാസ്ത്രവും പിറന്നതും ഈ മണ്ണില്‍ തന്നെ.

ഇന്ന് നാം കാണുന്ന എല്ലാ മതങ്ങളിലും വെച്ചു ഏറ്റവും പഴക്കമേറിയതും പ്രാചീനവുമായ ഒരു സംസ്കാരമാണ് ഇന്ന് നാം കാണുന്ന ഹിന്ദുമതം ഈ സംസ്കൃതിക്ക് ഏത്രയോ ആയിരക്കണക്കിന് സംവത്സരങ്ങളുടെ പഴക്കം ഉണ്ടെന്നത് വേദവും,പുരാണങ്ങളും ജനിച്ച കാലം നിര്‍ണ്ണയിച്ചാല്‍ മതിയാകും. .മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ഹിന്ദു മതം നടപ്പിലായി കഴിഞ്ഞുവെന്ന് പറയാവുന്നതാണ് .ഏതെങ്കിലും ഒരു മതപ്രവാചകനോ ,ഒരു അവതാരപുരുഷനോ സ്ഥാപിച്ചതല്ല ഹൈന്ദവമതം. ഏതെങ്കിലും ഒരു ജ്ഞാനിയുടെയോ ഒരു മതപരിഷ്കാരിയുടെയോ ഉപദേശങ്ങളെ മാത്രം ആസ്പദമാക്കിയുള്ളതുമല്ല ഹിന്ദുമതം.

പുരാതനകാലത്ത് ഭാരതഭുമിയില്‍ ഉണ്ടായിരുന്നഅനേകം വിജ്ഞാനികളുടെയും ഋഷി വര്യന്മാരുടേയും മതാചാര്യന്മാരുടെയും മതപരമായ അനുഭവങ്ങളെയും ധര്‍മ്മോപദേശങ്ങളുടെയും വിജ്ഞാന ഭാണ്ടാകാരത്തില്‍ നിന്ന് ഉത്ഭൂതമാനമായ ആശയങ്ങളും ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ അവര്‍ നേടിയ തപസ്സിന്‍റെ പുണ്യവുമാണ് ഹിന്ദുമതം അഥവാ ഈ സംസ്കാരം വളര്‍ച്ചയില്ലാത്ത മതം കെട്ടി നില്‍ക്കുന്ന ജലത്തെ പോലെ ദുഷിച്ചതാവും, മതതത്വങ്ങള്‍ അനശ്വരങ്ങളാണ് എന്നാല്‍ ഈ തത്വങ്ങളുടെ വിശദികരണം കാലാനുസരനമുള്ള മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വളര്‍ച്ചയെ പ്രാപിക്കേണ്ടതാണ്‌ . ഇവിടെയാണ്‌ ഹിന്ദു മതത്തിന്‍റെ വിജയം സ്ഥിതി ചെയ്യുന്നത് .അത് കൊണ്ടാണ് ഹിന്ദുമതം അനേകശതം വിപ്ലവങ്ങളെയും ഇതരമതങ്ങളുടെ ആക്രമണങ്ങളെയും ശക്തി പൂര്‍വ്വം എതിര്‍ത്തു അനേകായിരം സംവത്സരങ്ങളായി സനാതനമായി നിലനിന്നു പോരുന്നത്…

shortlink

Related Articles

Post Your Comments

Related Articles


Back to top button