Latest NewsIndiaNews

ജെഎന്‍യു മുഖം മൂടി ആക്രമണം തുടങ്ങിയത് എസ്എഫ്‌ഐയാണെന്ന് കൂടുതൽ തെളിവുകൾ പുറത്ത്; മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ വടിയുമായി ജെഎന്‍യു ക്യാമ്പസില്‍; ചിത്രം വൈറൽ

ന്യൂഡൽഹി: ജെഎന്‍യു മുഖം മൂടി ആക്രമണത്തിന്റെ പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ മലയാളിയായ യൂണിയന്‍ ഭാരവാഹി അമുദ ജയ്ദീപ് വടിയും പിടിച്ച് ക്യാമ്പസില്‍ നില്‍ക്കുന്ന ചിത്രം വൈറലായി. ജെഎന്‍യുവില്‍ മുഖം മൂടി ധരിച്ച് ആക്രമണം തുടങ്ങിയത് എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന ആരോപണത്തിന് പിന്നാലെയാണിത്.

ജനുവരി അഞ്ചിന് പകല്‍ അമുദ വടിയുമായി ക്യാമ്പസില്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. എബിവിപി പ്രവര്‍ത്തകരടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ സെമസ്റ്ററിന് രജിസ്‌ട്രേഷന് എത്തിയപ്പോള്‍ അവരെ ആക്രമിച്ചത് ഇവരടങ്ങുന്ന സംഘമാണെന്നാണ് ആരോപണം.

എസ്എഫ്‌ഐ വനിതാ നേതാക്കളുടെ നേതൃത്വത്തിലാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്ന് സര്‍വ്വകലാശാല പ്രൊഫസര്‍മാരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ സമയത്ത് മുഖം മൂടി ധരിച്ച ചിലര്‍ അവിടെ ഉണ്ടായിരുന്നുവെന്നും, അവര്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായിരുന്നില്ലെന്നും അസോസിയേറ്റ് പ്രോഫസര്‍ ഇന്ദ്രാണി ചൗധരി വെളിപ്പെടുത്തിയിരുന്നു. വനിത പ്രവര്‍ത്തകരെ മുന്‍ നിര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നും അവര്‍ വെളിപ്പെടുത്തി.

ALSO READ: മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി; രാജ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും കൂടിക്കാഴ്ച നടത്തി

മുഖം മൂടി ധരിച്ച സംഘത്തെ ക്യാമ്പസില്‍ എത്തിച്ചത് ഇടത് യൂണിയന്‍ പ്രവര്‍ത്തകരാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നതിനിടെയാണ് മലയാളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ മകളായ എസ്എഫ്‌ഐ നേതാവ് അക്രമത്തിന് തയ്യാറെടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. ക്യാമ്പസില്‍ കടന്ന പോലിസിനോട് അമുദ പുറത്ത് പോകാന്‍ ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button