Latest NewsIndiaNews

ഭര്‍ത്താവിനോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിന് ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു : പരാതിയുമായി ഭാര്യ

അഹമ്മദാബാദ്: ഭര്‍ത്താവിനോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിന് ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി ഭാര്യ. ഗുജറാത്തിലെ ദിനിലിംദയിലാണ് സംഭവം. ഭര്‍ത്താവിന്‍റെ സഹോദരങ്ങളാണ് മര്‍ദ്ദിച്ചതെന്നും, ബ്രഹ്‍മചാരിയായ സഹോദരനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിനാലാണ് മർദ്ദനമെന്നും 22 കാരി നൽകിയ പരാതിയിൽ പറയുന്നു.

Also read : യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആൺ സുഹൃത്ത് പൊലീസ് പിടിയിൽ

2016ലാണ് ഞങ്ങളുടെ വിവാഹം നടന്നത്. ആദ്യകാലങ്ങളില്‍ തന്‍റെ ഭര്‍ത്താവിന്‍റെ സ്വഭാവം നല്ലതായിരുന്നു. എന്നാൽ ആദ്യ കുട്ടി ജനിച്ചതോടെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങി. ഇപ്പോള്‍ കുറച്ച് മാസങ്ങളായി ഞങ്ങൾ തമ്മിൽ ലൈംഗിക ബന്ധം ഏർപ്പെടാതായി. ഇക്കാര്യം ആവശ്യപ്പെട്ടാൽ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യും. സ്നേഹത്തോടെ പേരുമാറിയാല്‍ വീട് വിട്ടുപോകാന്‍ തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായി. ഇതോടെയാണ് സഹോദരങ്ങള്‍ മാനസികമായി ഉപദ്രവിക്കാന്‍ തുടങ്ങി. . പിന്നീടും അവരും മര്‍ദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ തന്‍റെ ഭര്‍ത്താവിന് കടബാധ്യതയുണ്ട്. തന്നെയും കുട്ടിയെയും സംരക്ഷിക്കുന്നില്ലെന്നും കുഞ്ഞിന് ഗുരുതരമായ അസുഖം ബാധിച്ചപ്പോള്‍ മരുന്നിനുള്ള പണം പോലും നല്‍കിയില്ലെന്നും പരാതിയിൽ യുവതി ചൂണ്ടിക്കാട്ടുന്നു.

പോലീസിൽ പരാതി നൽകിയതോടെയാണ് ബ്രഹ്‍മചര്യത്തിന്‍റെ കാര്യം ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്. പരാതിയില്‍ ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button