KeralaLatest NewsIndia

ബസ് ജീവനക്കാരുടെ അനാസ്ഥ ;കെ​എ​സ്‌ആ​ര്‍​ടി​സി മി​ന്ന​ല്‍ ബ​സി​നെ​തി​രേ പ​രാ​തി​യു​മാ​യി​ അ​ധ്യാ​പി​ക

കൊടുംവളവുകളുള്ള വയനാട് ചുരത്തില്‍ കല്‍പ്പറ്റ മുതല്‍ അടിവാരം വരെയുള്ള ഭാഗത്ത് വേഗതയില്‍ കാറോടിച്ച ശേഷമാണ് അധ്യാപികയ്ക്ക് ബസിനെ മറി കടക്കാനായത്.

കല്‍പ്പറ്റ: റിസര്‍വ് ചെയ്ത ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി മിന്നൽ ബസിനെ അധ്യാപിക ചെയ്സ് ചെയ്തു പിടിച്ചു. കൊടുംവളവുകളുള്ള വയനാട് ചുരത്തില്‍ കല്‍പ്പറ്റ മുതല്‍ അടിവാരം വരെയുള്ള ഭാഗത്ത് വേഗതയില്‍ കാറോടിച്ച ശേഷമാണ് അധ്യാപികയ്ക്ക് ബസിനെ മറി കടക്കാനായത്.ബസ് ജീവനക്കാരുടെ അനാസ്ഥ കാരണം തനിക്കും മകനും വലിയ തോതിലുള്ള ബുദ്ധിമുട്ടുണ്ടായെന്ന് റോഷ്നി പറയുന്നു. ഇതിനെതിരെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സിന് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

തോണിച്ചല്‍ സ്വദേശിയും വെള്ളമുണ്ട എയുപി സ്കൂള്‍ അധ്യാപികയുമായ വി.എം രോഷ്നിയ്ക്കാണ് ബസ് ജീവനക്കാരുടെ അനാസ്ഥ കാരണം ദുരനുഭവമുണ്ടായത്. തിരുവനന്തപുരത്ത് വിദ്യാര്‍ഥിയായ മകന്‍ സൌരവിന് വേണ്ടിയാണ് ഞായറാഴ്ച രാത്രി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 10.25ന് കല്‍പ്പറ്റയിലെത്തുന്ന മിന്നല്‍ ബസ് റോഷ്നി റിസര്‍വ് ചെയ്തത്. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ റോഷ്നിയും മകനും പുതിയ ബസ് സ്റ്റാന്‍ഡിലെത്തി. എന്നാല്‍ ബസിന്‍റെ സ്റ്റോപ്പുമായി ബന്ധപ്പെട്ട ആശയ കുഴപ്പമാണ് റോഷ്നിക്ക് വിനയായി മാറിയത്.

പുതിയ സ്റ്റാന്‍ഡില്‍ എത്തിയതു മുതല്‍ നിരന്തരം കണ്ടക്ടറെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. 10.31ന് ഫോണെടുത്ത കണ്ടക്ടര്‍ ബസ് പുതിയ സ്റ്റാന്‍ഡില്‍ വരില്ലെന്നും പഴയ സ്റ്റാന്‍ഡിലാണ് നിര്‍ത്തുന്നതെന്നും പറഞ്ഞു. ഉടന്‍ പഴയ സ്റ്റാന്‍ഡിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പഴയ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു.കാറില്‍ പിന്നാലെ വരുന്നുണ്ടെന്നും ബസ് നിര്‍ത്തുമോയെന്നും റോഷ്നി വീണ്ടും കണ്ടക്ടറെ വിളിച്ചു ചോദിച്ചു.

എന്നാല്‍ അടുത്ത സ്റ്റോപ്പായ താമരശേരിയില്‍ മാത്രമാണ് നിര്‍ത്തുകയെന്നും, ബസിനെ ഓവര്‍ടേക്ക് ചെയ്താല്‍ നിര്‍ത്തി തരാമെന്നും കണ്ടക്ടര്‍ പറഞ്ഞു. കാറില്‍ അമിതവേഗത്തില്‍ ബസിന് പിന്നാലെയെത്തി നിരന്തരം ഹോണടിച്ചിട്ടും നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. ഒടുവില്‍ അടിവാരത്തുവെച്ചാണ് റോഷ്നിയുടെ കാര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്തത്.

shortlink

Post Your Comments


Back to top button