തിരുവനന്തപുരം: സ്റ്റോപ്പ് ഇല്ലാത്തിടത്ത് മിന്നല്‍ ബസ് നിര്‍ത്താതിരുന്നതിന് ഡ്രൈവര്‍ക്ക് കണ്ടക്ടറുടെ വക മര്‍ദ്ദനം. കണ്ടക്ടറുടെ അടിയില്‍ ഡ്രൈവറുടെ കണ്ണു തകര്‍ന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് കണ്ടക്ടര്‍ അമീര്‍ അലിയുടെ അടിയേറ്റത്. സ്റ്റോപ്പ് ഇല്ലാത്തിടത്ത് കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് നിറുത്തണമെന്ന കണ്ടക്ടറുടെ ആവശ്യം നിരസിച്ച ഡ്രൈവറെ അതേ ബസിലെ കണ്ടക്ടര്‍ മര്‍ദ്ദിക്കുയായിരുന്നു.
വെള്ളക്കുപ്പികൊണ്ടുള്ള അടിയില്‍ ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു. ഗവ. കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജഹാന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. കണ്ടക്ടര്‍ അമീര്‍ അലിക്കെതിരെ സ്റ്റേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കി.കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ വന്ന മിന്നല്‍ ബസിലുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ബസ് സ്റ്റാന്‍ഡില്‍ എത്തിയ സമയത്തണ് ഡ്രൈവര്‍ക്കു നേരെ കണ്ടക്ടര്‍ പരാക്രമം കാണിച്ചത്.
പി.എം.ജിയില്‍ സ്റ്റോപ്പില്ലാത്തിടത്ത് ബസ് നിറുത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ തയാറായില്ല. ഇതാണ് വാക്കേറ്റത്തിന് കാരണമായത്. തമ്പാനൂര്‍ പൊലീസിനും പരാതി കൈമാറിയിട്ടുണ്ട്. സിഐ.ടി.യു സംഘടനാ ഭാരവാഹിയായ കണ്ടക്ടറെ രക്ഷിക്കാന്‍ യൂണിയന്‍ നേതൃത്വം ഇടപെട്ടിരുന്നു. എന്നാല്‍ കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കേസ് ഒഴിവാക്കാന്‍ കഴിഞ്ഞില്ല.
Post Your Comments