ലണ്ടന്‍: സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്ത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം നല്‍കി.
ഗല്‍ഫ് തീരത്ത് രണ്ട് ബ്രിട്ടീഷ് കപ്പലുകളെ സൈന്യം വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ 48 മണിക്കുറിനകം ഇറാഖിലെത്തുന്ന രീതിയില്‍ തയ്യാറായിരിക്കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 400 ബ്രിട്ടീഷ് സൈനികരാണ് ഇറാഖില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ബ്രീട്ടീഷ് പൗരന്മാരുടെയും മേഖലയുടേയും സുരക്ഷയ്ക്കായി ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നാണ് ഗള്‍ഫ് മേഖലയിലെ ബ്രീട്ടിഷ് കപ്പലുകള്‍ക്കും മിലിറ്ററി ഹെലികോപ്റ്ററുകള്‍ക്കും പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
നിരവധി പേരുടെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയാണ് സുലൈമാനിയെന്നും, മരണത്തില്‍ അനുശോചിക്കില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ മേഖലയിലെ പ്രധാന ശല്യമെന്നും വിശേഷിപ്പിച്ചു. ഇതില്‍ പ്രകോപിതരായ ഇറാന്‍ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിപ്പിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞദിവസം ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ അടക്കം 52 ഇടങ്ങള്‍ ആക്രമിക്കാന്‍ അമേരിക്ക സജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കിരുന്നു. അതിന് പിന്നാലെ ലോകമെമ്പാടുമുള്ള 290 കേന്ദ്രങ്ങളില്‍ തിരിച്ചടിയുണ്ടാവുമെന്ന് ഇറാനും പ്രതികരിച്ചു. ഒപ്പം അമേരിക്കയേയും അമേരിക്കന്‍ സൈനികരേയും ഇറാന്‍ ഭീകരരായി പ്രഖ്യാപിച്ചു.
Post Your Comments