ജനീവ : ഇറാന്- അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലോക സമാധാനത്തിനായി നാല് നിർദേശങ്ങളുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. . സംഘര്‍ഷം വര്‍ധിപ്പിക്കല്‍ ഒഴിവാക്കുക, പരമാവധി സംയമനം പാലിക്കുക, ചര്‍ച്ചകള്‍ പുനരാരംഭിക്കുക, അന്താരാഷ്ട്ര സഹകരണം നവീകരിക്കുക എന്നി നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
Also read : ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ തിക്കും തിരക്കും, 35 മരണം, 48 പേർക്ക് പരിക്ക്
ഇവയിലൂടെ സമാധാനം പുനഃസ്ഥാപിക്കാനാകുമെന്ന് അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. യുദ്ധമുണ്ടാക്കുന്ന ദുരിതങ്ങള്‍ നമ്മള് മറക്കരുത്. യുദ്ധത്തിെന്റ കെടുതി എപ്പോഴും അനുഭവിക്കേണ്ടിവരുക. സാധാരണക്കാരാണ്. കുഴപ്പങ്ങളോടെയാണ് പുതുവര്‍ഷം തുടങ്ങിയത്. അപകടകരമായ കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത് ഈ നൂറ്റാണ്ടില്‍ സംഘര്‍ഷങ്ങളും,പ്രക്ഷുബ്ധതയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആണവ നിരായുധീകരണം നടപ്പാകാന്‍ സാധ്യതയില്ലാത്ത രീതിയിലാണ് ലോകം മുന്നോട്ടുപോകുന്നത്. അപ്രതീക്ഷിത തീരുമാനങ്ങളുമായി കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരുകയാണെന്നും. ഇത് പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്നും അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി
Post Your Comments