ന്യൂയോർക്ക് : മാനുഷികത പരിഗണിച്ച് ഉക്രൈനിൽ നിന്നും സൈന്യത്തെ തിരിച്ച് വിളിക്കണമെന്ന് റഷ്യയോട് അഭ്യര്‍ത്ഥിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യുഎന്‍ രക്ഷാസമിതി അടിയന്തര യോഗത്തിന് ശേഷമാണ് ഗുട്ടെറസിന്റെ പ്രതികരണം.
‘റഷ്യ ഉക്രെയ്‌നിനെ ആക്രമിക്കുമെന്ന കിംവദന്തികള്‍ ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല.
പക്ഷേ, എനിക്ക് തെറ്റുപറ്റി. ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നാണ് പറയുന്നത്, ഉക്രൈനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം.സമാധാനം നല്‍കുക. നിരവധി പേര്‍ ഇതിനോടകം മരണപ്പെട്ട് കഴിഞ്ഞു’- അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
Read Also : ന്യൂസിലന്‍ഡ് പരമ്പര: അവസാന ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പൻ ജയം
അതേസമയം, ഉക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും ഇടപെട്ടാല്‍ ഇതുവരെ കാണാത്ത തരത്തില്‍ തിരിച്ചടിയുണ്ടാകുമെന്നും പുടിന്‍ ലോകരാജ്യങ്ങളെ വെല്ലുവിളിച്ചു. ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിന്റെ വിവിധ 10 സ്ഥലങ്ങളില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് ഉക്രൈനിൽ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും ഉക്രൈനിൽ പറഞ്ഞു.
Post Your Comments