Latest NewsNewsInternational

അഫ്ഗാൻ കടന്ന് പോകുന്നത് ഏറ്റവും വലിയ ദുരിതത്തിലൂടെ, അവർക്കായി കൂട്ടായി പ്രവർത്തിക്കൂ: ലോകരാജ്യങ്ങളോട് ഗുട്ടാറസ്

ഭരണകൂട സ്ഥിരതയില്ലാത്ത രാജ്യമെന്ന നിലയിൽ താലിബാന് അഫ്ഗാനിലെ നിലവിലെ അവസ്ഥ പരിഹരിക്കാനാകില്ലെന്നും ഗുട്ടാറസ് പറഞ്ഞു

ന്യൂയോർക്ക് : സ്വാതന്ത്ര്യം നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്കായി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കാൻ ആഹ്വാനം നൽകി ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. അഫ്ഗാൻ ജനതയ്‌ക്കായി ലോകരാജ്യങ്ങൾ കൂട്ടായി പ്രയത്നിക്കണമെന്നും സ്ഥിരതയോടുള്ള പ്രവർത്തനം അനിവാര്യമാണെന്നും ഗുട്ടാറസ് പറഞ്ഞു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതത്തിലൂടെയാണ് അഫ്ഗാൻ ഇപ്പോൾ കടന്നു പോകുന്നത്.
അരക്കോടിയിലേറെ ജനങ്ങൾ ഭക്ഷ്യ-ആരോഗ്യ പ്രശ്‌നങ്ങളാലും വാസയോഗ്യമായ വീടുകളില്ലാതേയും അലയുകയാണ്. ഭരണകൂട സ്ഥിരതയില്ലാത്ത രാജ്യമെന്ന നിലയിൽ താലിബാന് അഫ്ഗാനിലെ നിലവിലെ അവസ്ഥ പരിഹരിക്കാനാകില്ലെന്നും ഗുട്ടാറസ് പറഞ്ഞു. സ്ഥിരതയാർന്ന സഹായവും തുടർപ്രവർത്തനവും അനിവാര്യമാണെന്നും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമപ്രവർത്തനത്തിൽ വലിയ ശ്രദ്ധ ആവശ്യമുണ്ടെന്നും ഗുട്ടാറസ് വ്യക്തമാക്കി.

Read Also  :  യുട്യൂബ് നോക്കി പ്രസവം: പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ക്ക് എല്ലാം അറിയാമായിരുന്നു, സംഭവത്തിൽ ദുരൂഹത

ഇറാൻ സംഘടിപ്പിച്ച അയൽരാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക സമ്മേളനത്തിലാണ് ഗുട്ടാറസ് അഫ്ഗാൻ ദുരിതാശ്വാസ പ്രവർത്തനത്തിൽ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തത്. പാകിസ്ഥാൻ, ഉസ്‌ബെക്കിസ്താൻ, തുർക്‌മേനിസ്താൻ എന്നിവർക്കൊപ്പം റഷ്യയും ചൈനയും യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button