Latest NewsNewsIndia

ബൈക്കിന്റെ ഫ്യുവല്‍ ടാങ്കിന് മുകളിലിരുന്ന് യാത്രചെയ്യുകയായിരുന്ന മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

ഗുണ്ടൂര്‍: ബൈക്കിന്റെ ഫ്യുവല്‍ ടാങ്കിന് മുകളിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം. പട്ടം പറപ്പിക്കാനുപയോഗിക്കുന്ന മഞ്ഞ ചരട് കഴുത്തില്‍ ചുറ്റിയാണ് തലകൊണ്ടപതി ദുര്‍ഗ റാവുവിന്റെ മകന്‍ കൗഷിക് മരിച്ചത്. മഞ്ഞ ചരടിന്റെ ഒരറ്റം കുട്ടിയുടെ കഴുത്തില്‍ കുടുങ്ങുകയും മറുവശം ഇലക്ട്രിക് പോളില്‍ ഉടക്കികിടക്കുകയുമായിരുന്നു. കുട്ടിയുടെ കഴുത്തില്‍ ചരട് ഉടക്കിയതറിയാതെ ദുര്‍ഗ റാവു വണ്ടി ഓടിച്ചു പോയി. കുറച്ചു ദുരം സഞ്ചരിച്ചപ്പോള്‍ റോഡില്‍ എതിരെ വന്നയാളാണ് കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് രക്തം വരുന്നത് കണ്ട് അച്ഛനെ അറിയിച്ചത്. കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഡോങ്കാ റോഡില്‍ നിന്ന് ലാഞ്ചെസ്റ്റര്‍ റോഡിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. രക്തം ധാരാളമായി പോയതിനാല്‍ കുട്ടിയുടെ നില ഗുരുതരമായി. ഇതോടെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button