തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം പാര്‍വതി നായര്‍ വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വദേശിയായ വ്യവസായി ആഷ്രിത് അശോകാണ് നടിയുടെ വരൻ.
മനോഹരമായ കുറിപ്പിനൊപ്പം വിവാഹ നിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ താരം പങ്കുവെച്ചതും ശ്രദ്ധയാകര്‍ഷിക്കുന്നു. ‘എന്റെ ഉയർച്ചയിലും താഴ്ച്ചയിലും നിങ്ങൾ എന്നോടൊപ്പം നിന്നു. ഇന്ന്, സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാൻ ഞാൻ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ല’ എന്നും പറയുന്നു പാര്‍വതി നായര്‍.
Post Your Comments