KeralaLatest NewsNews

ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് : കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഏകോപന സമിതി

കോഴിക്കോട് :ദേശീയ പണിമുടക്കില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിയ്ക്കുമോ എന്നതിനെ കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍. ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് ടി.നസിറുദ്ദീന്‍. കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. വ്യാപാരികളുമായി ബന്ധമില്ലാത്തതാണ് പണിമുടക്ക്. വ്യാപാരികളുടെ സംരക്ഷണം പണിമുടക്കില്‍ ഉള്‍പ്പെടുത്തണമായിരുന്നു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി.നസറുദ്ദീന്‍ പറഞ്ഞു

ഹര്‍ത്താലുകളില്‍ കടകള്‍ അടച്ചിടില്ലെന്ന് 2018 ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനമെടുത്തതാണ്. കഴിഞ്ഞ വര്‍ഷം ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താല്‍ ദിവസം കടകള്‍ തുറന്നു. ആ ദിവസം നസിറുദ്ദീന്റെ സ്ഥാപനമായ ബ്യൂട്ടി സ്റ്റോഴ്‌സിനു മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കാനെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു.

തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രിയാണ് ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകളും ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button