കൊച്ചി: ദ്വിദിന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ബിപിസില്‍ കൊച്ചി റിഫൈനറി തൊഴിലാളികളുടെ വേതനം പിടിച്ചുവച്ചാല്‍ കമ്പനിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. പണിമുടക്ക് നടത്തുന്നവര്‍ക്ക് ശമ്പളം നിരോധിച്ച ഉത്തരവിനെതിരെ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹൈക്കോടതി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം.
കമ്പനിയുടെ നിലപാട് ഇതാണെങ്കില്‍ ലോറിത്തൊഴിലാളികളും കയറ്റിറക്ക് തൊഴിലാളികളും കമ്പനി പരിസരത്തെ മറ്റ് തൊഴിലാളികളും ജീവനോടെ ഉള്ളിടത്തോടം ഒരു തുള്ളി എണ്ണ പോലും റിഫൈനറിയില്‍ നിന്ന് പുറത്ത് പോകില്ലെന്നും എളമരം കരീം പറഞ്ഞു.
പണിമുടക്കിന്റെ മൂന്ന് ദിവസം മുന്‍പ് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍, തൊഴിലാളികളുടെ വാദം കേള്‍ക്കാതെ ഉത്തരവിട്ടത് നിര്‍ഭാഗ്യകരമാണെന്നും എളമരം കരീം വാദിക്കുന്നു.
Post Your Comments