ലണ്ടന്‍: മാഞ്ചസ്റ്ററില്‍ നിരവധി പുരുഷന്‍മാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തോനേഷ്യന്‍ വിദ്യാര്‍ത്ഥിയായ യുവാവിന് ജീവപര്യന്തം തടവ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 195 യുവാക്കളെയാണ് 36കാരനായ റെയാന്‍ സിനഗ എന്നയാള്‍ പീഡനത്തിനിരയാക്കിയത്.
സിനഗ പീഡന ദൃശ്യങ്ങളെല്ലാം ചിത്രീകരിക്കുകയും രണ്ട് മൊബൈല്‍ ഫോണുകളിലായി സൂക്ഷിക്കുകയും ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. ഇനിയും പീഡനത്തിനിരയാക്കപ്പെട്ട 70ഓളം ആളുകളെ തിരിച്ചറിയാനുണ്ടെന്നും പോലീസ് പറഞ്ഞു.
2007ലാണ് സിനഗ യുകെയിലെത്തിയത്. നിരവധി യുവാക്കളെ പീഡിപ്പിച്ചെങ്കിലും പലരും പരസ്യമായി രംഗത്തുവരാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നാല് പേര്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് മാഞ്ചസ്റ്റര്‍ കോടതി റെയാന്‍ സിനഗക്ക് 30 വര്‍ഷത്തേക്ക് ജീവപര്യന്തം തടവ് വിധിച്ചത്. മാഞ്ചസ്റ്ററില്‍ കൊലപാതക കുറ്റത്തിന് പുറമെ ഇത്രയും വലിയ ശിക്ഷ വിധിക്കുന്ന ആദ്യത്തെ കേസാണിത്.
ALSO READ: അമേരിക്കൻ സേന ഇനി ഭീകര സംഘടന, പ്രഖ്യാപനവുമായി ഇറാൻ പർലമെന്‍റ്
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്ന സിനഗ സ്വവര്‍ഗാനുരാഗികളായ യുവാക്കള്‍ക്ക് പുറമെ സുഹൃത്തുക്കളുമായോ കാമുകിയുമായോ അകന്നു നില്‍ക്കുന്ന യുവാക്കളേയും ലക്ഷ്യമിട്ടിരുന്നു. നിശാ ക്ലബ്ബുകളിലും മറ്റ് പാര്‍ട്ടികളിലും പങ്കെടുത്ത് അബോധാവസ്ഥയില്‍ പുറത്തിറങ്ങുന്ന യുവാക്കളേയും ഫോണിന്റെ ചാര്‍ജ് തീര്‍ന്ന് വഴിയില്‍ സഹായത്തിനായി കാത്തു നില്‍ക്കുന്ന യുവാക്കളേയുമൊക്കെ ഇയാള്‍ തന്റെ ഫ്‌ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments