ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംസാരിച്ചു.പുതുവര്‍ഷാശംസകള്‍ നേരാനായിരുന്നു ഫോണ്‍ വിളി.ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദി – ട്രംപ് സംഭാഷണം.
ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന നയതന്ത്ര ഇടപെടലുകളും സഹകരണവും ഈ വര്‍ഷവും തുടരുന്നതിനെ സംബന്ധിച്ച് ചര്‍ച്ചയായി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ട്രംപ് പുതുവര്‍ഷ ആശംസകള്‍ നല്‍കി. ‘വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധം ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് വളര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments