തൃശ്ശൂര്‍: സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിയ്ക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മിയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുതുവത്സരദിനത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇത് പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് 961.24 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read More : റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും കർശനമാക്കി പൊതുമരാമത്ത് വകുപ്പ്
ഫേസ്ബുക്ക് പോസ്റ്റ്:
പുതുവത്സരദിനത്തില്‍ നടത്തിയ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ നടപടി തുടങ്ങി. പ്രളയത്തില്‍ തകര്‍ന്ന തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് 961.24 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് റോഡ് നിര്‍മ്മാണത്തിനുള്ള പണം അനുവദിച്ചത്. ‘മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഗ്രാമ പ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.
ഓരോ ജില്ലക്കും അനുവദിക്കുന്ന തുക (കോടിയില്‍)
തിരുവനന്തപുരം – 26.42
കൊല്ലം – 65.93
പത്തനംതിട്ട – 70.07
ആലപ്പുഴ – 89.78
കോട്ടയം – 33.99
ഇടുക്കി – 35.79
എറണാകുളം – 35.79
തൃശ്ശൂര്‍ – 55.71
പാലക്കാട് – 110.14
മലപ്പുറം – 50.94
കോഴിക്കോട് – 101
വയനാട് – 149.44
കണ്ണൂര്‍ – 120.69
കാസര്‍ഗോഡ് – 15.56
റോഡ് പ്രവൃത്തിയുടെ മേല്‍നോട്ടത്തിന് പ്രാദേശികതലത്തില്‍ സമിതി രൂപീകരിക്കും. ജില്ലാതലത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments