KeralaLatest NewsNews

റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും കർശനമാക്കി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: പണി പൂർത്തിയാക്കിയ റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും കർശനമാക്കി പൊതുമരാമത്ത് വകുപ്പ്. ദീർഘകാലം നിലനിൽക്കുന്നതരത്തിൽ പണിതതോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത നിരത്തുകൾ കുഴിക്കുന്നതിലൂടെ വർഷംതോറും 3000 കോടി രൂപ നഷ്ടം ഉണ്ടാകുന്നതായാണ് വിലയിരുത്തൽ.

റോഡു നന്നാക്കാനുള്ള പണം ബന്ധപ്പെട്ട വകുപ്പുകൾ കെട്ടിവെക്കാറുണ്ടെങ്കിലും അതുകൊണ്ടുമാത്രം കാര്യമില്ലെന്നാണ് മരാമത്ത് വകുപ്പ് പറയുന്നത്. തകർന്നഭാഗം നന്നാക്കിയാലും പഴയ രീതിയിലാവുകയോ ദീർഘായുസ്സ് കിട്ടുകയോ ചെയ്യില്ല. ഇതാണ് വലിയ നഷ്ടമുണ്ടാക്കുന്നത്. ദേശീയപാതയുടെ നിലവാരത്തിൽ പൂർത്തിയാക്കിയ റോഡുകൾപോലും കുടിവെള്ള പൈപ്പുകളുടെയോ മലിനജലപൈപ്പുകളുടെയോ പൊട്ടൽമൂലം കുഴിക്കേണ്ടി വരുന്നുണ്ട്.

ALSO READ: തകര്‍ന്ന റോഡുകളെ കുറിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ജനങ്ങളോട് പറയുവാനുള്ള കാര്യം ഇത്രമാത്രമാണ്

വ്യവസ്ഥകൾ ഇങ്ങനെയാണ്. കുഴിക്കേണ്ട ഭാഗം വ്യക്തമാക്കി റോഡ്‌സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർക്കോ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർക്കോ അപേക്ഷ നൽകണം. അസിസ്റ്റന്റ് എൻജിനിയർ സ്ഥലം പരിശോധിച്ച് പുനർനിർമാണത്തിനുള്ള തുക കണക്കാക്കും. ഒപ്പംതന്നെ എം.എൽ.എ. ചെയർമാനും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കൺവീനറും തദ്ദേശസഥാപന പ്രതിനിധിയും ഉൾപ്പെട്ട സമിതിയുടെ അംഗീകാരം തേടണം.

പണം കെട്ടിവെച്ചെങ്കിലേ റോഡ് കുഴിക്കാനാകൂ. അനുമതിക്ക്‌ ആറുമാസത്തിനുമുമ്പേ അപേക്ഷിക്കണം. മഴക്കാലത്ത് കുഴിക്കുന്നതിന് നിയന്ത്രണമുണ്ട്. കുഴിക്കുന്നഭാഗം നന്നാക്കുന്നതിന് കിട്ടുന്നതിനെക്കാൾ കൂടുതൽ പണം ചെലവാകും. കൂടുതൽ ഭാഗത്തേക്ക് അറ്റകുറ്റപ്പണി വേണ്ടിവരുമെന്നതിനാലാണിത്. അനുമതികൂടാതെ കുഴിച്ചാൽ കേസെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button