പത്തനംതിട്ട: പത്തനംതിട്ട യുഡിഎഫിൽ പൊട്ടിത്തെറി. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം യുഡിഎഫിന് നഷ്ടമായതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായതോടെ കേരളാ കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം, മുസ്ലീം ലീഗ്, ആർഎസ്‍പി തുടങ്ങിയ കക്ഷികൾ യുഡിഎഫ് ജില്ലാ കമ്മിറ്റി ബഹിഷ്കരിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അംഗം ദീപു ഉമ്മൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെയാണ് നഗരസഭാ വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം യുഡിഎഫിന് നഷ്ടമായത്.
Read also: കേരളലോക്‌സഭയെ കുറിച്ച് തന്റെ തന്റെ നിലപാട് വ്യക്തമാക്കി പ്രവാസി വ്യവസായി എം.എ.യൂസഫലി
ദീപു ഉമ്മനെ യുഡിഎഫ് ആറന്മുള മണ്ഡലം കമ്മിറ്റിയിൽ തുടരാൻ അനുവദിച്ചതാണ് ഘടക കക്ഷികളില്‍ അതൃപ്തിക്ക് കാരണമായത്. അതേസമയം പി ജെ ജോസഫിന്‍റെ വിപ്പ് കിട്ടാത്തതാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് ജോസഫ് പക്ഷം വ്യക്തമാക്കുന്നത്. ഒടുവിൽ തീരുമാനമെടുക്കാൻ കഴിയാതെ യോഗം പിരിഞ്ഞു.
Post Your Comments