തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജെഎൻയു സർവകലാശാലയിലെത്തിയ സിനിമാ താരം ദീപിക പദുക്കോണിനെ അഭിനന്ദിച്ച് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇപ്പോഴല്ലെങ്കില്‍ ഇനിയെപ്പോഴാണ് ശബ്ദമുയര്‍ത്തേണ്ടത്… ദീപിക പദുക്കോണ്‍ ജെഎന്‍യുവില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സഖാവ് ഐഷിയെ കാണുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് മന്ത്രി വ്യക്തമാക്കിയത്.
Read also: ജെഎൻയു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുകോൺ : സര്‍വകലാശാല ക്യാമ്പസ് സന്ദര്‍ശിച്ചു.
ഇന്ന് വൈകിട്ടാണ് ജെഎന്‍യുവില്‍ ആക്രമണത്തിനിരയായവര്‍ക്ക് പിന്തുണയറിയിച്ച് ദീപിക എത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങി.
Post Your Comments