ന്യൂദല്‍ഹി : ജമ്മുകശ്മീരില്‍ സുരക്ഷ സേനാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ഭീകരര്‍ ആസൂത്രണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജെന്‍സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജമ്മു കശ്മീരിലെ സൈനികരുടെ വെള്ളത്തിലും ഭക്ഷണത്തിലും വിഷം കലര്‍ത്താനാണ് ഭീകരര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ സൈനിക താവളങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ അറിയിച്ചു.
അതേസമയം അതിര്‍ത്തിയില്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി കരസേന മേധാവി മനോജ് മുകുന്ദ് നരവാനേ വ്യക്തമാക്കി. നുഴഞ്ഞുകയറ്റ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്നും അതിര്‍ത്തിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.അതിര്‍ത്തിവഴിയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടിയാണ് സ്വീകരിക്കുന്നത്.
ദേശീയ പണിമുടക്ക് : സര്‍ക്കാര്‍ ജീവനക്കാരോട് ജോലിക്കെത്താന്‍ മമതയുടെ നിര്‍ദ്ദേശം
നിയന്ത്രണ രേഖയുള്‍പ്പടെയുള്ള തന്ത്ര പ്രധാന സ്ഥലങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കൂടാതെ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പാക് ഭീകര ക്യാമ്പുകളുടെയും ഭീകരവാദ വിക്ഷേപണ പാഡുകളുടെയും പ്രവര്‍ത്തനങ്ങള്‍ സൈന്യം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.
Post Your Comments