അബുദാബി: യുഎഇയിൽ ഇനി ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളേയോ അപമാനിച്ചാല്‍ കടുത്ത ശിക്ഷ. മതപരമായ നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാൻ യുഎഇ ഒരുങ്ങി. ഏതെങ്കിലും മതത്തെ അപമാനിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
മതം, ജാതി, നിറം, വിശ്വാസം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം ഒരു കാരണവശാലും യുഎഇയില്‍ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയാണ് ജുഡീഷ്യല്‍ വിഭാഗം ഈ മുന്നറിയിപ്പുമായി മുമ്പോട്ട് വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കമുള്ള നിയമലംഘനങ്ങള്‍ക്കും ഇതേ ശിക്ഷയായിരിക്കും നല്‍കുക.
ഫെഡറല്‍ നിയമം രണ്ട് അനുസരിച്ച് വിദ്വേഷവും വിവേചനവും വച്ചുപുലര്‍ത്തുന്ന നിയമലംഘനങ്ങള്‍ക്കു രണ്ടു ലക്ഷത്തി അന്‍പതിനായിരം ദിര്‍ഹം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും അഞ്ചുവര്‍ഷം തടവും ലഭിക്കും. പ്രവാചകനേയോ, ആരാധനാലയങ്ങളേയോ, ഏതെങ്കിലും മതത്തേയോ, മതഗ്രന്ഥങ്ങളേയോ, ചിഹ്നങ്ങളേയോ,അപമാനിക്കുന്ന തരത്തിലുള്ള എല്ലാ ശ്രമങ്ങളും നിയമലംഘനമായി കണക്കാക്കും.
രാജ്യത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല നീതി നടപ്പാക്കുന്നതെന്നും എല്ലാവര്‍ക്കും തുല്യനീതിയായിരിക്കുമെന്നും നടപ്പാക്കുന്നതെന്നും അബുദാബി ജുഡീഷ്യല്‍ വകുപ്പിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌പെഷ്യലിസ്റ്റ് അമീന അല്‍ മസ്രോയി അറിയിച്ചു.
Post Your Comments