മുംബൈ : ജെഎന്‍യു സംഘര്‍ഷം മുതലെടുത്ത് കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഇടത്-ജിഹാദി സഖ്യം . ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി നിരന്നവരാണ് ‘ ഫ്രീ കശ്മീര്‍ ‘ എന്ന പോസ്റ്റര്‍ ഉയര്‍ത്തിയത് .കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും അതിന്റെ പേരില്‍ വീണ്ടും രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം .പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നു എന്ന പേരില്‍ നിലവില്‍ ഒട്ടേറെ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട് .
ഇതും ആസൂത്രിതമാണെന്ന് കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു . അതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ മറയാക്കി വീണ്ടും കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുന്നത് .വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തെ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നവുമായി ബന്ധപ്പെടുത്താനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണിത് . മുംബൈയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എന്ന പേരില്‍ ഒത്തുകൂടിയവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.
#WATCH Mumbai: Poster reading, ‘Free Kashmir’ seen at Gateway of India, during protest against yesterday’s violence at Delhi’s Jawaharlal Nehru University. #Maharashtra pic.twitter.com/i7SeImYxCE
— ANI (@ANI) January 6, 2020
പ്രതിഷേധത്തിൽ “ഫ്രീ കശ്മീർ” പോസ്റ്ററിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത് ഇത് ജെഎൻയു അക്രമത്തിനെതിരായ കേവലം വിദ്യാർത്ഥികളുടെ പ്രതിഷേധമല്ല, മറിച്ച് ഈ പ്രതിഷേധങ്ങളിൽ ദേശീയ വിരുദ്ധ ശക്തികളുണ്ട്. ഇന്ത്യയെ തകർക്കുന്നതിനുള്ള അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിദ്യാർത്ഥികളുടെ പ്രതിഷേധം ‘തുക്ഡെ തുക്ഡെ’ സംഘം ഹൈജാക്ക് ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്നുമാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്.
Post Your Comments