ന്യൂഡല്‍ഹി: സർക്കാരിനുള്ളത് വലുതും വിശാലവുമായ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ജിഡിപിയെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ത്തുകയല്ല കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിഡിപി എന്നത് വലിയ സ്വപ്നങ്ങളിലേക്കുള്ള ചെറിയ ചുവട് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ സംരംഭകര്‍ അണിനിരന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സംരംഭകര്‍ക്ക് വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ശേഷിയുണ്ടെന്നും ബിസിനസ് വിപുലീകരിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോര്‍പ്പറേറ്റ് നികുതി ഏറ്റവും കുറവാണെന്നത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായി അദ്ദേഹം പറഞ്ഞു. ചരക്ക് സേവന നികുതി പരിഷ്കരണവും പൊതുമേഖലാ ബാങ്കിംഗ് രംഗത്തിന്റെ പരിഷ്കരണവുമെല്ലാം ദീര്‍ഘകാലമായി നടപ്പിലാകാതിരുന്നതാണെന്നും അത് തങ്ങള്‍ നടപ്പിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുതിപ്പ് തുടരുകയാണ്. മൂന്നു കോടി ഫോളോവേഴ്സാണ് നരേന്ദ്ര മോദിക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡൊഡൊയാണ് രണ്ടാം സ്ഥാനത്ത്. 2.56 കോടി ഫോളോവേഴ്സാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റിനുള്ളത്. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് 2.48 കോടി ഫോളോവേഴ്സാണുള്ളത്.
ALSO READ: ജെഎൻയു അക്രമ സംഭവം: പിന്നിലാര്? നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ട്വിറ്ററില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ് ഏറ്റവുമധികം ഫോളോവേഴ്സുള്ളത്. 6.57 കോടി ഫോളോവേഴ്സാണ് ഡൊണാള്‍ഡ് ട്രംപിന് ഉള്ളത്.
Post Your Comments