ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഉണ്ടായ അക്രമത്തില്‍ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ധൈര്യപൂര്‍വ്വം നിലകൊണ്ടതിന് ശിക്ഷയായി നേരിടേണ്ടിവന്ന ക്രൂരമായ അക്രമം എന്നാണ് ജെഎന്‍യുവിലെ ഭീകരതയെക്കുറിച്ച് ഒവൈസി പറഞ്ഞത്.
ജെഎന്‍യുവില്‍ നടന്നത് വളരെ അപലപനീയമായ സംഭവമാണ്.കേന്ദ്രമന്ത്രിമാര്‍ പോലും നിസ്സംഗതയോടെ ട്വീറ്റ് ചെയ്യുന്നത് എന്തൊരു മോശമാണ്? പൊലീസുകാര്‍ എന്തുകൊണ്ടാണ് ഗുണ്ടകള്‍ക്കൊപ്പം നിലകൊണ്ടതെന്ന് മോദി സര്‍ക്കാര്‍ ഉത്തരം പറയേണ്ടതാവശ്യമാണെന്നും ഒവൈസി ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ അക്രമം നടന്നത്. അക്രമത്തില്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ 28 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
In solidarity with the brave students of JNU
This cruel attack is meant to ‘punish’ JNU students because they dared to stand up
It’s so bad that even Union Ministers are tweeting helplessly. Modi Sarkar must answer why cops are siding with goons https://t.co/H0kRQyy6a8
— Asaduddin Owaisi (@asadowaisi) January 5, 2020
Post Your Comments