Latest NewsIndiaNews

ദീപിക പദുകോണിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ ബോളിവുഡ് നടി ദീപിക പദുകോണിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.എന്തുകൊണ്ടാണ് അവര്‍ സമരക്കാരുടെ ഒപ്പം കൂടിയതെന്ന് വാര്‍ത്ത വായിച്ച എല്ലാവര്‍ക്കും അറിയാമെന്നും സ്മൃതി പറഞ്ഞു. ദില്ലിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു കോണ്‍ക്ലേവിലാണ് ദീപികക്കെതിരെ സ്മൃതി ഇറാനിയുടെ പരാമര്‍ശം.

കോണ്‍ഗ്രസിനെ 2011ല്‍ പിന്തുണച്ചതുമുതല്‍ ദീപികയുടെ രാഷ്ട്രീയ ബന്ധം അവര്‍ വെളിപ്പെടുത്തിയതയാണ്. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂടെ ദീപിക കൂടിയത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ലെന്നും പെണ്‍കുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്. അവരുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. നിരവധി ആരാധകരുള്ള ദീപിക അവരുടെ സ്ഥാനം തിരിച്ചറിയണമായിരുന്നുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

ജനുവരി അഞ്ചിന് രാത്രിയാണ് ജെഎന്‍യു ക്യാമ്പസില്‍ മുഖം മൂടി ധരിച്ചെത്തിയ ആക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണമഴിച്ചുവിട്ടത്.
ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപികയും സമരവേദിയില്‍ എത്തിയിരുന്നു. എന്നാല്‍ ദീപികയുടെ സന്ദര്‍നത്തിന് പലഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങളും നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button