മോണ്‍ട്രിയാല്‍: വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ടയര്‍ ഊരിത്തെറിച്ചു. എയര്‍ കാനഡ എക്‌സ്പ്രസിന്റെ 8-300 വിമാനത്തിന്റെ ടയറുകളില്‍ ഒന്നാണ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്നയുടൻ ഊരിത്തെറിച്ചത്. മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. ഇടതുഭാഗത്തെ പ്രധാന ലാന്‍ഡിങ് ഗിയറിലെ രണ്ട് ചക്രങ്ങളില്‍ ഒന്നാണ് ഊരിത്തെറിച്ചത്. ലാന്‍ഡിങ് ഗിയറില്‍ നിന്ന് തീ ഉയരുന്നതും തൊട്ടുപിന്നാലെ ചക്രം ഊരിത്തെറിക്കുന്നതും വിമാനത്തിലെ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ കാണാനാകും. ഒരു ചക്രം നഷ്ടപ്പെട്ട വിമാനത്തിലാണ് താനിപ്പോഴുള്ളതെന്ന കുറിപ്പോടെയാണ് ഇയാൾ വീഡിയോ പങ്കുവെച്ചത്.
Read also: അയ്യപ്പന്മാരുടെ വാഹനമിടിച്ച് അപകടം; രണ്ട് മരണം, ഒൻപത് അയ്യപ്പന്മാർക്ക് പരിക്ക്
Bon bah là j’suis actuellement dans un avion qui vient de perdre une roue…
2020 commence plutôt bien ? pic.twitter.com/eZhbOJqIQr— Tom (@caf_tom) January 3, 2020
Post Your Comments