കടല്ക്കരയിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നയാളെ കൂറ്റൻ തിരമാല കവർന്നെടുക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ചർച്ചയാകുന്നു. കലിഫോര്‍ണിയയിലെ സാന്താ ക്രൂസിലുള്ള ബോണി ഡൂണ്‍ ബീച്ചിലാണ് സംഭവം. ഡിസംബര്‍ 20ന് ഉച്ചകഴിഞ്ഞ് 4 മണിയോടെയാണ് കൂറ്റന്‍ തിരമാല ബീച്ചില്‍ ആഞ്ഞടിച്ചത്. കടല്ക്കരയിലെ കൂറ്റന്‍ പാറക്കെട്ടുകളിലൂടെ നടക്കുകയായിരുന്ന 20 കാരനാണ് അപകടത്തില്‍ പെട്ടത്. തിരയടിച്ച് ഇയാൾ കടലിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാജീവനക്കാര്‍ ഇയാളെ രക്ഷപെടുത്തി. വേലിയേറ്റ സമയമായതിനാല്‍ തിരമാലകള്‍ക്ക് ശക്തി കൂടുതലാണെന്നും കടല്ത്തീരത്തെത്തുന്നവര് ഏറെ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/countyofsantacruz/videos/3049150471976796/
Post Your Comments