Latest NewsNewsInternational

താറാവുകള്‍ അപകടകാരികള്‍ : വിളകള്‍ നശിപ്പിയ്ക്കുന്ന താറാവുകളെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ നിര്‍ദേശം : ഇറച്ചി വില്‍പ്പനയ്ക്ക് കേന്ദ്രങ്ങളും തുറന്നു

ഓര്‍ക്ക്‌നി : താറാവുകള്‍ അപകടകാരികള്‍, വിളകള്‍ നശിപ്പിയ്ക്കുന്ന താറാവുകളെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്‌കോട്‌ലന്‍ഡിലുള്ള ദ്വീപ്‌സമൂഹമായ ഓര്‍ക്ക്‌നിയിലാണ് വിളകള്‍ നശിപ്പിയ്ക്കുന്ന കാട്ടു താറാവുകളെ വെടിവെച്ചുകൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. . പ്രകൃതിരമണീയമായ ഓര്‍ക്ക്‌നിയിലാണ് കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ബാര്‍ലി പാടങ്ങള്‍ കൂട്ടമായി എത്തുന്ന കാട്ടുതാറാവുകളുടെ നശിപ്പിയ്ക്കുന്നത്. പതിനായിരകണക്കിന് താറാവുകളാണ് വിളകള്‍ നശിപ്പിയ്ക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ താറാവുകളുടെ പ്രധാന അധിനിവേശ കേന്ദ്രമാണ് ഓര്‍ക്ക്‌നി. ഇപ്പോള്‍ അവയുടെ എണ്ണം 80,000 -ത്തില്‍ കൂടുതല്‍ വരും. കാട്ടുതാറാവുകള്‍ നിറഞ്ഞ ആ ദ്വീപില്‍ അവയുടെ ശല്യം കാരണം കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

Read Also : വിചിത്രമായ ഒരു കാരണം കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നിഗൂഢമായ പാലം… ഈ പാലമെത്തുമ്പോള്‍ നായ്ക്കള്‍ താഴേയ്ക്ക് ചാടുന്നു : ഇതുവരെ ചാടിയത് 700ലധികം നായ്ക്കള്‍ … കാരണം കണ്ടെത്താനാകാതെ അധികൃതര്‍

ദ്വീപിലുള്ളത് പോരാതെ ഐസ്ലാന്റില്‍ നിന്നും, വടക്കന്‍ ദ്വീപുകളില്‍ നിന്നും ഓര്‍ക്ക്‌നിലേക്ക് അധികം താറാവുകള്‍ കുടിയേറാന്‍ തുടങ്ങിയതും സ്ഥിഗതികള്‍ കൂടുതല്‍ വഷളാക്കി. ചൂട് കുറവാണ് എന്നതും, ധാരാളം ഭക്ഷണം ലഭ്യമാകുന്നതും ഈ പ്രദേശത്തെ താറാവുകളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റി. സീസണിന്റെ തുടക്കത്തില്‍ ധാരാളം ബാര്‍ലിയും, സീസണ്‍ പുരോഗമിക്കുമ്പോള്‍ മേയാന്‍ ധാരാളം പുല്ലും അവയ്ക്ക് ഇവിടെ ലഭ്യമാണ്. കുറുക്കന്‍മാരുടെയും, മറ്റ് മൃഗങ്ങളുടെയും ശല്യമില്ലാത്ത വിശാലമായ കുറ്റിക്കാടുകളും, പുല്‍മേടുകളും അവയെ ഈ പ്രദേശത്തെ സ്ഥിരം താമസക്കാരാക്കി മാറ്റുകയായിരുന്നു.

അങ്ങനെ പെറ്റുപെരുകിയ അവയെ നിയന്ത്രിക്കാന്‍ കഴിയാതായപ്പോള്‍, സ്‌കോട്ടിഷ് സര്‍ക്കാര്‍ അവയെ വെടിവെച്ച് കൊല്ലാനുള്ള അനുമതി ഇറക്കി. ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള വേട്ടക്കാരുടെ പറുദീസയാണ് ഓര്‍ക്ക്‌നി.

ഇങ്ങനെ വെടിവച്ചു കൊല്ലുന്ന കാട്ടുതാറാവുകളെ ആദ്യമൊക്കെ കുഴിച്ചിടുകയാണ് പതിവ്. കാരണം അതിന്റെ ഇറച്ചി വില്‍ക്കാന്‍ അനുമതിയുള്ള വളരെ കുറച്ചു കശാപ്പുശാലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാരിന്റെ പുതിയ നിയമ പ്രകാരം അത് സ്‌കോട്‌ലന്‍ഡില്‍ ഉടനീളം കച്ചവടം ചെയ്യാം. പ്രോട്ടീന്‍ സമ്പുഷ്ടമായ അവയുടെ ഇറച്ചി കൂടുതലായി വില്‍ക്കാന്‍ സാധിക്കുമെന്നും, അത് കര്‍ഷകര്‍ക്ക് സാമ്പത്തികമായി ഒരുകൈത്താങ്ങാവുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button