പൂഞ്ഞാർ: തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം ഭാഗത്ത് കാർഷിവിളകൾ സ്ഥിരമായി നശിപ്പിച്ചുവന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പയ്യാനിത്തോട്ടം വണ്ടൻപ്ലാവ് ഭാഗ പ്ലാത്തോട്ടത്തിൽ പി.എം. കുര്യാച്ചന്റെ പുരിയിടത്തിലായിരുന്നു പന്നി സ്ഥിരം ശല്യമായിരുന്നത്. തുടർന്ന്, പഞ്ചായത്ത് നടപടി സ്വീകരിക്കുകയായിരുന്നു.
പഞ്ചായത്തിലെ പലഭാഗത്തും കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം തോക്ക് ലൈസൻസ് ഉള്ള ഒമ്പതുപേർക്ക് ഇതിനായുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
Read Also : സ്കൂളിനടുത്ത് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം: യുവാവിന് തടവും പിഴയും
അടിവാരം സ്വദേശികളായ പുത്തൻപുരയ്ക്കൽ രാജു, ബിജു പുത്തൻപുരയ്ക്കൽ എന്നിവർ ചേർന്നാണ് പയ്യാനിഭാഗത്തെ പന്നിയെ വകവരുത്തിയത്. തുടർന്ന്, എരുമേലി വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്തംഗം റോജി തോമസിന്റെയും നേതൃത്വത്തിൽ പന്നിയെ മണ്ണെണ്ണയൊഴിച്ച് കുഴിച്ചുമൂടി.
പന്നികളുടെ ശല്യമുള്ള പഞ്ചായത്തിലെ മറ്റിടങ്ങളിലും കർഷകർ അറിയിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.
Post Your Comments