കോഴിക്കോട്: കോഴിക്കോട് ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപകമായി സിപിഎം അതിക്രമമെന്നു ആരോപണം. അഴിയൂര്‍ കോറോത്ത് റോഡില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തു. ബിജെപി അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി ജിനേഷ് കെ.പിയുടെയും നിശോഭിന്റെയുമടക്കം മൂന്ന് വീടുകളാണ് സിപിഎമ്മുകാര്‍ തകര്‍ത്തതെന്നാണ് ആരോപണം.
ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലേക്ക് അതിക്രമിച്ചുകയറിയ സിപിഎമ്മുകാര്‍ വീട്ടിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും അടിച്ചു തകര്‍ത്തതായി ആരോപണമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സിപിഎം അക്രമം വര്‍ധിച്ച് വരികയാണെന്ന് ബിജെപി ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാദാപുരത്ത് ബിജെപി പ്രവര്‍ത്തകനായ മണങ്ങാട്ട് വാസുവിന്റെ വീടിന് നേരെ ബോംബേറുണ്ടായത്.
Post Your Comments