ന്യൂഡല്‍ഹി: പൗരത്വ ബില്ലിന്റെ പേരിൽ പ്രതിപക്ഷം അനാവശ്യമായ ഭീതി സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാക്കിസ്ഥാനിലെ നാന്‍കാന സാഹിബ് ഗുരുദ്വാര ആക്രമണം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു . സിഎഎയ്ക്കെതിരായി പ്രതിഷേധിക്കുന്നവര്‍ ഇതിന് ഉത്തരം നല്‍കണം. കഴിഞ്ഞ ദിവസം നന്കാന സാഹിബ് ഗുരുദ്വാരയില്‍ ആക്രമിക്കപ്പെട്ട ഈ സിക്കുകാര്‍ ഇന്ത്യയിലേക്ക് അല്ലെങ്കില്‍ വേറെ എവിടേക്ക്പോകും? ഇവർക്കൊക്കെ പൗരത്വം നല്കുന്നതിനെയാണ് പ്രതിപക്ഷം എതിർക്കുന്നതെന്നും ഷാ കുറ്റപ്പെടുത്തി.
കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആളുകളെ തെറ്റിദ്ധരിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായി കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.പാക്കിസ്ഥാനിലെ നങ്കാന സാഹിബ് ഗുരുദ്വാര ആക്രമിക്കപ്പെട്ടത് എങ്ങിനെയാണെന്ന് സോണിയയും രാഹുലും കേജരിവാളും കണ്ണുതുറന്നു നോക്കണമെന്നും ഷാ പറഞ്ഞു.സിഎഎ സംബന്ധിച്ച് പ്രതിപക്ഷം നുണപ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേഗദതി നിയമത്തിന്റെ ഗുണഭോക്താക്കള്‍ ദളിതരും പാവപ്പെട്ടവരുമാണ്. പ്രതിഷേധിക്കുന്നവര്‍ ഇവര്‍ക്ക് എതിരായാണ് പ്രതിഷേധിക്കുന്നതെന്നും ഷാ പറഞ്ഞു.
2018 ലെ മഹാപ്രളയത്തിന്റെ മറവിൽ ബ്ളോക്ക് പഞ്ചായത്തുകളില്‍ നടന്നത് വന്‍ വെട്ടിപ്പ്
പൗരത്വം നഷ്ടപ്പെടുമെന്നു പറഞ്ഞ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രകോപിപ്പിക്കുകയാണ്. രാജ്യത്തെ ഒരു പൗരനും പൗരത്വം നഷ്ടമാകില്ലെന്ന് ന്യൂനപക്ഷങ്ങളോട് പറയുന്നു. ആരുടെയും പൗരത്വം റദ്ദാക്കാനുള്ള വകുപ്പുകള്‍ പൗരത്വ നിയമ ഭേദഗതിയില്‍ ഇല്ല. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചു തെറ്റിദ്ധാരണ പരത്താനാണു കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ശ്രമിക്കുന്നത്. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അഞ്ചു വര്‍ഷം മുന്‍പ് കേജരിവാള്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയതെന്നും അമിത് ഷാ ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങളുടെ ഭാഗമായി ബിജെപി നടത്തിയ ബൂത്തുതല പ്രവര്‍ത്തക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കൂടിയായ ഷാ.
Post Your Comments