Latest NewsIndia

ഡൽഹിയിൽ നടന്ന കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ബംഗ്ലാദേശികളടക്കം അഞ്ചു പേർ അറസ്റ്റിൽ

അക്രമ സംഭവങ്ങളില്‍ പിടിയിലായവരില്‍ 24 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നിൽ പ്രവർത്തിച്ച അഞ്ചു പേർ പിടിയിൽ . ഇവരിൽ രണ്ട് പേർ ബംഗ്ലാദേശികളാണ് . മുഹമ്മദ് ആസാദ്, മുഹമ്മദ് സുഭാൻ എന്നീ രണ്ട് ബംഗ്ലാദേശി പൗരന്മാരാണ് അറസ്റ്റിലായത് . ഇവരെ കൂടാതെ ഗാസിയാബാദ് നിവാസിയായ മുഹമ്മദ് ഷോയാബ് (19), പിലിഭിത് നിവാസിയായ മുഹമ്മദ് അമീർ (24), സീമാപുരി നിവാസിയായ യൂസഫ് (40) എന്നിവരാണ് പിടിയിലായത് .

കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ട, അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണമെന്ന് ഗവർണറോട് കെ മുരളീധരൻ

സീമാപുരിയിൽ അക്രമങ്ങൾ അഴിച്ചുവിട്ടതിനു പിന്നിൽ ക്രിമിനൽ പശ്ചാത്തലമുള്ള ബംഗ്ലാദേശികളാണെന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് .അക്രമ സംഭവങ്ങളില്‍ പിടിയിലായവരില്‍ 24 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്രമ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button