ന്യൂ ഡൽഹി : പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രണമത്തെ അപലപിച്ച് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. ഗുരുദ്വാരയ്ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ നടന്ന ആക്രമണം ആശങ്കപ്പെടുത്തുന്നുവന്നു സോണിയ ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാനിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന സിഖ് വംശജ രുടേയും ഉദ്യോഗസ്ഥരുടേയും സുരക്ഷയില്‍ ആശങ്കയുണ്ട്. വിഷയം ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാന് മേല്‍ ശക്തമായി ഉന്നയിക്കണം. അക്രമികളെ കണ്ടെത്താനും അവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പാകിസ്ഥാനിലെ സിഖ് ഗുരുദ്വാരകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു.
Congress: Expressing dismay&concern on the safety of Sikh pilgrims & employees, Sonia Gandhi called upon Govt of India to immediately take up the issue with Pakistani authorities to ensure security for pilgrims & adequate security for the Holy shrine to prevent any future attacks https://t.co/xUMu9IBBeu
— ANI (@ANI) January 4, 2020
ആക്രമണത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കണം. അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കോടിക്കണക്കിന് ആളുകളുടെ വിശ്വാസ കേന്ദ്രമായ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക നേരെയുണ്ടായ ആക്രമണം ലജ്ജാകരമാണ്. സിഖുകാര്‍ക്കെതിരേയുള്ള യാതൊരു അതിക്രമവും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരേ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം ല്ലേറ് നടത്തുകയും വിദ്വേഷകരമായ മുദ്രാവാദ്യം വിളിക്കുകയും ചെയ്തിരുന്നു. നിരവധി വിശ്വാസികള്‍ഈ സമയം ഗുരുദ്വാരയ്ക്കുള്ളിലുണ്ടായിരുന്നു. ഇതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ ശനിയാഴ്ച ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈ കമ്മീഷന്‍ ഓഫീസിന് മുന്നില്‍ സിഖ് വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments