Latest NewsKeralaNews

പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാട്;​ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടുമെന്ന ഭീഷണിക്ക്​​ പുല്ലു വിലയെന്ന്​ എ.കെ. ബാലന്‍

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടെടുത്തതിന്​ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടുമെന്ന ഭീഷണിക്ക് പുല്ലു വിലയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ബാലന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നും നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ രാജ്യത്തെ ഒരു നിയമസഭക്കും അധികാരമില്ലെന്നും ബി.ജെ.പി പറഞ്ഞിരുന്നു. നിയമം അംഗീകരിക്കാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നും ബി.ജെ.പി എം.പി ഉദയ് പ്രതാപ് സിങ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button