ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് കൈ കൊടുക്കാതെ മാറി നില്‍ക്കുന്ന സോയ് എന്ന യുവതി അന്താരാഷ്ട്രമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമാണ്. സോയിയെക്കുറിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പ് വൈറലാകുന്നു. നിങ്ങള്‍ കൂടുതല്‍ ഫണ്ടിങ്ങ് ആര്‍.എഫ്.എസിന് അനുവദിച്ചാലേ ഞാന്‍ നിങ്ങള്‍ക്ക് ഹസ്തദാനം തരൂ”.. സോയ്ക്ക് മറുപടി നല്‍കാതെ മാറിപ്പോകുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വിഡിയോയും മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ് വായിക്കാം
പ്രൈം മിനിസ്റ്റർക്ക് കൈ കൊടുക്കാതിരുന്ന യുവതിയാണ് ഇന്ന് എൻ്റെ ഹീറോയിൻ..സോയ് എന്നാണ് അവരുടെ പേര്. 28 ആഴ്ച ഗർഭവതിയാണ് അവൾ.
ഓസ്ട്രേലിയയിൽ വൻ നാശം വിതച്ചുകൊണ്ടിരിക്കുന്ന തീപിടിത്തത്തിൽ കഷ്ടതയനുഭവിക്കുന്നവർക്കായാണ് സോയ് സംസാരിച്ചത്.
” നിങ്ങൾ കൂടുതൽ ഫണ്ടിങ്ങ് ആർ.എഫ്.എസിന് അനുവദിച്ചാലേ ഞാൻ നിങ്ങൾക്ക് ഹസ്തദാനം തരൂ..ഒരുപാട് പേർക്ക് വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട് ” എന്നായിരുന്നു അവരുടെ വാക്കുകൾ. അവരുടെ വീടും നാശനഷ്ടങ്ങളുടെ പട്ടികയിലാണ്..
മുഴുവൻ കേൾക്കാതെ സോയ് യുടെ മുന്നിൽ നിന്ന് തിരിഞ്ഞ് മാറിനിൽക്കുന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വീഡിയോ വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്..
ഓസ്ട്രേലിയയുടെ കാർബൺ എമിഷനും തീപിടിത്തങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നതിനു തെളിവില്ല എന്ന അഭിപ്രായക്കാരനാണ് പ്രധാനമന്ത്രി.
കുറഞ്ഞത് ” നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ, ഇത് ശരിയാക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നെങ്കിലും ചോദിച്ചിരുന്നുവെങ്കിൽ…ഞാൻ സഹായം ചോദിച്ചപ്പോൾ അയാൾ നടന്നകലുകയാണു ചെയ്തത് ” എന്ന് സോയ് പിന്നീട് പറഞ്ഞിരുന്നു…
ഇന്ന് ജനത്തിനു വേണ്ടി സംസാരിച്ചത് സോയ് ആണെങ്കിൽ കഴിഞ്ഞ വർഷം അത് ഗ്രെറ്റയെപ്പോലെയുള്ള കുട്ടികളായിരുന്നു..
ലോകത്തെല്ലാം അധികാരം കണ്ട് ഭയപ്പെടാതെ തുറന്ന് സംസാരിക്കുന്ന മനുഷ്യരുടെ കാലമാണ് ഇന്ന്..
സോയ് അതിനൊരു പ്രതിനിധിയും.. <3
Photo Credits : 9 News Australia
https://www.facebook.com/photo.php?fbid=3096857467004838&set=a.205576632799617&type=3
Post Your Comments