സിഡ്‌നി : മരണതാണ്ഡവമാടി കാട്ടു തീ . 23 പേരാക്കാണ് ഇതുവരെയായി കാട്ടുതീയില്‍ ജീവന്‍ നഷ്ടമായത്. ഓസ്‌ട്രേലിയയുടെ പൂര്‍വ തീരത്താണ് കാട്ടുതീ താണ്ഡവം തുടരുന്നത്. കടുത്ത ചൂടും ശക്തമായ കാറ്റും ഉള്ളതിനാല്‍ തീയണയ്ക്കാനോ നിയന്ത്രിക്കാനോ കഴിയാതെ അധികൃതര്‍ പെടാപ്പാടു പെടുന്നു. വിക്ടോറിയയില്‍ 14 സ്ഥലങ്ങളിലും ന്യൂ സൗത്ത് വെയ്ല്‍സില്‍ 11 ഇടങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്.
Read Also : കാട്ടു തീ പടരുന്നു : മരണസംഖ്യ ഉയരുന്നു
ഈ സംസ്ഥാനങ്ങളിലെ മറ്റ് 150 സ്ഥലങ്ങളില്‍ തീയെരിയുകയാണ്. ഒരെണ്ണം കെടുത്തുമ്പോള്‍ പുതിയ രണ്ടോ മൂന്നോ ഉണ്ടാവുന്ന സ്ഥിതി. പുകയും ചാരവും മൂടി ഈ പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമായി. സ്ഥിതി കൂടുതല്‍ മോശമാകുന്നതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി.
പുതുവര്‍ഷത്തലേന്നുണ്ടായിരുന്നതിലും രൂക്ഷമായ സ്ഥിതിയായിരുന്നു ഇന്നലെ. വിക്ടോറിയയിലെ മല്ലകൂട്ടയില്‍ നിന്നു രക്ഷപ്പെടുത്തിയ ആയിരത്തോളം സഞ്ചാരികളുടെ സംഘം ഇന്നലെ രാവിലെ മെല്‍ബണിലെത്തി. 2 സബ്‌സ്റ്റേഷനുകളില്‍ തീ പടര്‍ന്നതോടെ സിഡ്‌നി നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. കാട്ടുതീ നേരിടുന്ന സൈന്യത്തെ സഹായിക്കുന്നതിനായി 3000 റിസര്‍വ് സൈനികരെക്കൂടി നിയോഗിച്ചു. മൂന്നാമതൊരു യുദ്ധക്കപ്പല്‍ കൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കി.
സിഡ്‌നിയില്‍ ഇന്നലത്തെ താപനില 45 ഡിഗ്രിയായിരുന്നു. പെന്റിത്തില്‍ 48.9 ഡിഗ്രി. സെപ്റ്റംബര്‍ 23ന് ആരംഭിച്ച ഈ വര്‍ഷത്തെ കാട്ടുതീ സീസണില്‍ ഇതുവരെ 23 പേര്‍ കൊല്ലപ്പെട്ടു
Post Your Comments