ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ നങ്കന ഗുരുദ്വാരയിലുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ധു മൗനം പാലക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. കോണ്‍ഗ്രസും സിദ്ധും ഇപ്പോള്‍ മൗനം പാലിക്കേണ്ട സമയം അല്ലെന്നും മീനാക്ഷി കുറ്റപ്പെടുത്തി.എവിടേക്കാണ് സിദ്ധു ഒളിച്ചോടിപ്പോയിരിക്കുന്നതെന്നും മീനാക്ഷി ലേഖി പരിഹസിച്ചു.
2018 ല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്ന സിദ്ധു പാക്ക് ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനെ ചെയ്ത സംഭവവും മീനാക്ഷി പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. പൗരത്വനിയമ ഭേദഗതിയെന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിക്കാന്‍ ഗുരുദ്വാരയിലുണ്ടായ ആക്രമണം പരാമര്‍ശിക്കുകയായിരുന്നു ലേഖി.
വെള്ളിയാഴ്ചയാണ് ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെ കല്ലേറുണ്ടായത്. ഇത്തരം പുണ്യസ്ഥലങ്ങളെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുകയും പാകിസ്ഥാന്‍ സര്‍ക്കാരിനോട് സിഖ് മത വിശ്വാസികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് ആള്‍ക്കൂട്ടം ഗുരുദ്വാര വളയുന്ന വീഡിയോ ദൃശ്യങ്ങല്‍ അകാലിദള്‍ എംഎല്‍എ മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് ആരോപണത്തിന്റെ പിന്തുടര്‍ച്ചയാണ് ആക്രമണമെന്നാണ് സൂചന.
Post Your Comments