Latest NewsIndiaNews

ഭാര്യയെ സംശയം: യുവാവ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി

തിരുപ്പതി: ഭാര്യയുടെ വിശ്വസ്തത സംശയിച്ച് ഒരാൾ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി. കടപ്പ ജില്ലയിലെ വെമ്പല്ലെ മണ്ഡലത്തിൽ ഞായറാഴ്ച്ചയാണ് സംഭവം.

വെമ്പല്ലെ പട്ടണത്തിലെ രാജീവ് കോളനിയിൽ താമസിക്കുന്ന രാജേന്ദ്രയ്ക്ക് തന്റെ രണ്ടാമത്തെ ഭാര്യ കൃഷിദയെ സംശയമായിരുന്നു. അതിനിടെ മൂന്ന് മാസം മുമ്പ് അവര്‍ ഒരു കുട്ടിയെ പ്രസവിച്ചു.

പെൺകുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് അയാള്‍ പതിവായി കൃഷിദയുമായി വഴക്കിടുമായിരുയ്നു. വെള്ളിയാഴ്ച കുഞ്ഞിനെ കാണാനില്ലാതെ അവർ പരിസരത്ത് തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ അവര്‍ വെമ്പല്ലെ പോലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ രാജേന്ദ്ര കുട്ടിയെ കൊന്ന് പാപ്പാഗ്നി നദീതീരത്ത് കുഴിച്ചിട്ടതായി സമ്മതിച്ചു. തുടര്‍ന്ന് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button