
കൊല്‍ക്കത്ത: ഒന്നരക്കോടി രൂപയുടെ പാമ്പിന്‍ വിഷവുമായി മൂന്ന് പേര്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കാളിയചക്ക് സ്വദേശികളായ റാഫിക് അലി, ആഷിക് മണ്ഡല്‍, മസൂദ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.ഗ്ലാസ് കണ്ടയ്‌നെറുകളിലാണ് ഇവര്‍ വിഷം സൂക്ഷിച്ചിരുന്നത്. ഇവര്‍ക്കെതിരെ 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായി ജില്ലാ പോലീസ് മേധാവി അലോക് രജൗരിയ അറിയിച്ചു. വിഷം വിദേശത്തക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments