മുംബൈ : ഐഎസ്എല്ലിൽ ഇന്ന് എടികെ, മുംബൈ സിറ്റി പോരാട്ടം. വൈകിട്ട് 7:30തിന് മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഒന്നാം സ്ഥാനത്തായിരുന്ന എടികെ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും ബെംഗളൂരു എഫ് സി ഗോവയെ തോൽപ്പിച്ചതോടെ എടിക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 10 മത്സരങ്ങളിൽ 18 പോയിന്റാണ് പട്ടികയിലുള്ളത്. വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള പോരാട്ടമായിരിക്കും എടികെ കളിക്കളത്തിൽ കാഴ്ച്ച വെക്കുക. 10മത്സരങ്ങളിൽ 16പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ.
Pritam ? Sougou
Modou Sougou's goal scoring form will be coming to an end when he meets Pritam.#MCFCATK#ATK#AamarBukeyATK#BanglaBrigade pic.twitter.com/JlT2aignBm
— ATK Mohun Bagan FC (@atkmohunbaganfc) January 4, 2020
ഇന്നലെ നടന്ന : പുതുവർഷത്തിലെ ആദ്യ ഐഎസ്എൽ മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോവയെ തോൽപ്പിച്ചത്. നായകൻ സുനിൽ ഛേത്രി നേടിയ ഇരട്ട ഗോളുകളാണ് ബെംഗളൂരുവിനെ വിജയത്തിലെത്തിച്ചത്.ആദ്യപകുതിയിൽ ഇരുടീമുകളും ഗോൾ നേടിയിരുന്നില്ല തുടർന്ന് രണ്ടാം പകുതിയിലെ 59,84 മിനിറ്റുകളിൽ സുനിൽ ഛേത്രി വിജയ ഗോളുകൾ സ്വന്തമാക്കി. 61ആം മിനിറ്റിൽ ഹ്യൂഗോയാണ് ഗോവയുടെ ആശ്വാസഗോൾ നേടിയത്.
Post Your Comments