ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഗുരുദ്വാരക്ക് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് ഇന്ത്യ.നിരവധി വിശ്വാസികള്‍ ഗുരുദ്വാരക്ക് അകത്ത് ഉണ്ടായിരുന്ന സമയത്താണ് നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്.
വെള്ളിയാഴ്ചയാണ് ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെ കല്ലേറുണ്ടായത്.സംഭവത്തില്‍ ഉടന്‍ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രിയോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് മറുപടിയായി ഉത്തര്‍ പ്രദേശില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നതെന്ന പേരില്‍ ധാക്കയില്‍ നിന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള വീഡിയോ ട്വീറ്റ് ചെയ്ത ഇമ്രാന്‍ പിന്നീട് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
ഇത്തരം പുണ്യസ്ഥലങ്ങളെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുകയും
പാകിസ്ഥാന്‍ സര്‍ക്കാരിനോട് സിഖ് മത വിശ്വാസികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് ആരോപണത്തിന്റെ പിന്തുടര്‍ച്ചയാണ് ആക്രമണമെന്നാണ് സൂചന.
Post Your Comments