Latest NewsKeralaNews

വെള്ളാപ്പള്ളി നടേശൻ ഈഴവസമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുള; യോഗം അംഗങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തു; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും മകൻ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. ഈഴവ സമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശനെന്നും ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നും സുഭാഷ്​ വാസു ആരോപിച്ചു. വെള്ളാപ്പള്ളിയും തുഷാറും ചേർന്ന് ബി.ഡി.ജെ.എസിനെ വച്ചു കുതിരക്കച്ചവടം നടത്തുകയാണ് ചെയ്‌തത്‌. ആറ്റിങ്ങല്‍, ആലപ്പുഴ സീറ്റുകളില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത്​ സി.പി.എമ്മിനു വേണ്ടിയാണെന്നും സുഭാഷ് വാസു വ്യക്തമാക്കി.

Read also: എസ്എന്‍ഡിപിയില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരുന്നു : ബിഡിജെഎസ് നേതാവ് സുഭാഷ് വാസു സ്‌പൈസസ് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതിനുപിന്നില്‍ വെള്ളാപ്പളളി നടേശനുമായുള്ള അഭിപ്രായ ഭിന്നത

ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപില്‍ വരെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും സ്വത്തുണ്ട്​. ഇതെല്ലാം അവര്‍ അനധികൃതമായി സമ്പാദിച്ചതാണ്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ ജനുവരി 16-ന് തിരുവനന്തപുരത്ത് ടി.പി സെന്‍കുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു അറിയിച്ചു. മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. എസ്.എന്‍.ഡി.പി യിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്‍.ഡി.എക്ക്​ ഒപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button