
കണ്ണൂർ : കോളേജില്‍ പ്രവേശിക്കുന്നത് എസ്.എഫ്.ഐ വിലക്കിയെന്ന് പ്രിന്‍സിപ്പാള്‍.കണ്ണൂര്‍ കുത്തുപറമ്ബ് നരവൂര്‍ എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എന്‍. യൂസഫാണ് പരാതിയുമായി രംഗത്തെത്തിയിത്. കോളേജില്‍ പ്രവേശിച്ചാല്‍ കൊല്ലുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തിയാതായും അതിനാല്‍ കഴിഞ്ഞ ഡിസംബര്‍ ഒമ്ബതാം തിയതി മുതല്‍ കോളേജില്‍ കടക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
Also read : ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; വിമർശനവുമായി സിപിഎമ്മും രംഗത്ത്
അതേസമയം കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് ഹാജര്‍ നല്‍കാതെ പീഡിപ്പിച്ചതിന് മാനേജ്മെന്റ് തടഞ്ഞതെന്നായിരുന്നു എസ്.എഫ്.ഐ നൽകുന്ന വിശദീകരണം. വിലക്കില്ലെന്നും വിദ്യാര്‍ഥി വിരുദ്ധ നിലപാടെടുത്ത പ്രിന്‍സിപ്പാളിനെ മാനേജ്മെന്റ് നീക്കിയതാണെന്നുമാണ് എസ്.എഫ്.ഐ. ജില്ലാ നേതൃത്വം പറയുന്നത്.
എസ്.എഫ്.ഐ. നേതാക്കളും പ്രവര്‍ത്തകരുമായ പതിനാല് വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ കുറവായതിനാല്‍ കഴിഞ്ഞതവണ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. പ്രിന്‍സിപ്പാളിന്റെ പ്രതികാര നടപടി മൂലമാണിതെന്നും യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് അര്‍ഹതയുള്ള ഹാജര്‍ പരിഗണന പോലും നല്‍കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ലെന്നും എസ്.എഫ്.ഐ പ്രവർത്തകർ ആരോപിക്കുന്നു. എന്നാല്‍ കഴിഞ്ഞ സെമസ്റ്ററില്‍ ഒരുദിവസം പോലും വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറിയിട്ടില്ലെന്നാണ് പ്രിന്‍സിപ്പാൾ നൽകുന്ന മറുപടി.
Post Your Comments