ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. പൗരത്വ ഭേദഗതി നിയമം ഹിന്ദുക്കളെയും, മുസ്ലീമുകളെയും ഒരുപോലെ വേദനിപ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാനില്‍നിന്നുള്ള ഹിന്ദുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആദ്യം സ്വന്തം രാജ്യം ശരിയാക്കണം. കുട്ടികള്‍ക്ക് ഇവിടെ ജോലിയില്ല, വീടുകള്‍ ഇല്ല, എന്നാല്‍ സര്‍ക്കാര്‍ പദ്ധതി രണ്ട് കോടി പാക്കിസ്ഥാന് ഹിന്ദുകളെ നേടിയെടുക്കാനാണെന്നുംപുതിയ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനുള്ള പ്രചാരണം ബിജെപി രാജ്യത്തുടനീളം നടത്തുകയാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
Also read : ബി.ജെ.പിക്ക് സന്തോഷിക്കാന്‍ ഏറെ വക നല്‍കി തമിഴ്‌നാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം
അതേസമയം പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതിഷേധിക്കട്ടെയെന്നും അമിത് ഷാ രാജസ്ഥാനിലെ ജോദ്പൂരിൽ പറഞ്ഞു.
ഇതുവരെ നിയമമെന്താണെന്ന് രാഹുൽ ബാബ പഠിച്ചിട്ടില്ല. രാഹുൽ ബാബ ആദ്യം നിയമത്തിന്‍റെ പകർപ്പ് വായിക്കട്ടെ. ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ? അതിനും സർക്കാർ തയ്യാറാണെന്നും പഠിച്ചുവന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് ഒരുക്കമാണെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നുവെന്നും അമിത് ഷാ ചോദിച്ചു.
എത്ര വേണമെങ്കിലും തെറ്റായ വിവരങ്ങൾ നിങ്ങൾ പരത്തിക്കോളൂ ഇനി രാജ്യത്തെ പ്രതിപക്ഷം ഒന്നിച്ച് വന്ന് ബിജെപിക്ക് എതിരെ നിന്നാലും ഒരടി പിന്നോട്ട് പോകാൻ തയ്യാറല്ല. വോട്ട്ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മഹദ്‌വ്യക്തിത്വമായ വീര്‍ സവര്‍ക്കറിനെതിരെ പോലും കോണ്‍ഗ്രസ് സംസാരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരവരെ കുറിച്ച് ആലോചിച്ച് ലജ്ജിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി
Post Your Comments