Latest NewsNewsIndia

ബി.ജെ.പിക്ക് സന്തോഷിക്കാന്‍ ഏറെ വക നല്‍കി തമിഴ്‌നാട്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഫലം

ചെന്നൈ•തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തിൽ ബി.ജെ.പി സംസ്ഥാന ഘടകം സന്തോഷം പ്രകടിപ്പിച്ചു.

പാർട്ടി ശക്തികേന്ദ്രങ്ങളായ കന്യാകുമാരി, കോയമ്പത്തൂർ എന്നിവ കൂടാതെ തഞ്ചാവൂർ, തിരുവണ്ണാമല, തിരുവാരൂർ, തുടങ്ങി മറ്റ് ചില ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പാർട്ടിക്ക് ഇപ്പോൾ പ്രതിനിധികളുണ്ടെന്ന് ബിജെപി നേതാവ് വാനതി ശ്രീനിവാസൻ പറഞ്ഞു. ഇത് പാർട്ടിക്ക് കൂടുതൽ വളരാനും ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിന് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അവസരമൊരുക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ സഖ്യത്തിൽ ബി.ജെ.പിക്ക് അനുവദിച്ച 250 സീറ്റുകൾക്ക് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കാൻ പാർട്ടി പ്രവർത്തകര്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. ജില്ലാ, യൂണിയൻ കൗൺസിലർ തസ്തികകളടക്കം 80 ഓളം സീറ്റുകൾ പാര്‍ട്ടി നേടി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി 30 ൽ താഴെ സീറ്റുകളാണ് നേടിയത്.
ടിയിരുന്നു.

ജനങ്ങളുടെ വിധി അംഗീകരിക്കുന്നതായും വരുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ കഠിനമായി പരിശ്രമിക്കുമെന്നും മുൻ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണൻ പറഞ്ഞു. അടിത്തട്ടിലുള്ള പാര്‍ട്ടിയുടെ വളര്‍ച്ചയാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് നരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button